കണ്ണൂർ : വളക്കൈ-ചുഴലി-ചെമ്പന്‍തൊട്ടി റോഡ് സാന്തോം ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് പൊളിച്ച് മാറ്റി പൈപ്പ് കള്‍വര്‍ട്ട് നിര്‍മ്മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ ഒന്‍പത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തളിപ്പറമ്പില്‍ നിന്നും ചെമ്പന്‍തൊട്ടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വളക്കൈ-ചുഴലി-തോപ്പിലായി പള്ള വഴിയും, ചെമ്പന്‍തൊട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങള്‍ പള്ളം തോപ്പിലായി-ചുഴലി വഴിയും കടന്നുപോകണം.
Vehicle traffic control




.jpeg)



.jpeg)

























