മലപ്പുറം : SIR ന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ കവർച്ചയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Mslappuramsir






































