കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ചോദ്യം ചെയ്യലിൽ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടൻ ജയറാം. സ്വാമിയേ ശരണമയ്യപ്പ എന്നുമാത്രമായിരുന്നു ജയറാമിന്റെ പ്രതികരണം. അന്വേഷണ സംഘം വീട്ടിലെത്തി മൊഴിയെടുത്തു എന്ന് കേട്ടു എന്ന ചോദ്യത്തിന്. സ്വാമിയേ ശരണമയ്യപ്പ എന്നെ വിട്ടേക്കൂ എന്നായിരുന്നു ജയറാമിന്റെ മറുപടി.
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ എസ്ഐടി കഴിഞ്ഞ് ദിവസം ചോദ്യം ചെയ്‌തിരുന്നു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റിവിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നും ജയറാം വ്യക്തമാക്കി.
Jayaramsbyte






































