പത്തനംതിട്ട: പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്.
മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോജ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലെയും വീട്ടിൽ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് പോലീസ് സംശയിക്കുന്നത്.
Pathanamthitta