കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും, വടക്കേക്കാവിലെ വിശേഷാൽ പൂജയുംജൂലൈ 2 ബുധനാഴ്ച തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും .
രാവിലെ 5.30 മുതൽ ഗണപതി ഹോമം, ഉഷ പൂജ , നവകപൂജ നവകാഭിഷേകം, എന്നിവയും ശേഷം ഉച്ചപൂജ,വടക്കേക്കാവിൽ പഞ്ച പുണ്യാഹം , കലശപൂജ, കലശാഭിഷേകം, വിശേഷാൽ ദേവീപൂജ എന്നിവയും നടക്കും.വർഷത്തിൽ ഈ പുണ്യദിനത്തിൽ മാത്രമാണ് വടക്കേകാവിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദനീയമായിട്ടുള്ളത്.
Kannadiparambadarmasastha