മണത്തണ: വിജയോത്സവം 2025 സംഘടിപ്പിച്ച് മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. കഴിഞ്ഞവർഷം അക്കാദമിക രംഗത്തെ വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനാണ് വിജയോത്സവം സങ്കടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാരകൻചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാൽഅധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി ഉന്നത വിജയികൾ, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സംസ്‌കൃതം സ്കോളർഷിപ്പ് ജേതാക്കൾ തുടങ്ങിയവരെ അനുമോദിച്ചു.
ഷക്കീലബീവി, പി. പി. ജോർജ്ജ്, ജോസ്കുട്ടിതോമസ്, 1991-93 എച് എസ് എസ് ബാച്ച് തുടങ്ങി വിവിധ എൻഡോവ് മെന്റുകളുകളും ചടങ്ങിൽ വിതരണം ചെയ്തു. ഐ എസ് ആർ ഒയിൽ ശാസ്ത്രജ്ഞനായി നിയമനം നേടിയ പൂർവ്വവിദ്യാർത്ഥി ഷിധിൻ ടോമിനെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ ബേബിസോജ, പ്രിൻസിപ്പാൾ വി. ബി. രാജലക്ഷ്മി, ഹെഡ്മാസ്റ്റർ കെ. വി. സജി, പി. ടി. എ. പ്രസിഡന്റ് സി. വി. അമർനാഥ്, എം. ജെ. സുനിൽകുമാർ, കെ. എം. വിൻസെന്റ്, രാഖിമോൾ എം. എസ്, ഷിധിൻ ടോം, കൃഷ്‌ണേന്ദു. സി, ഫാത്തിമത്ത് നാജിയ, ജോമോൻ. പി. സി എന്നിവർ സംസാരിച്ചു.
vijayolsavam 2025