ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ പേവിഷ ബോധവൽക്കരണവുമായി ബന്ധപ്പെടുത്തി പ്രത്യേക ക്ലാസ് നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഡോണാ ബെന്നി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആനന്ദ് പേവിഷ ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. അദ്ധ്യാപകരായ സിനി കെ സെബാസ്റ്റ്യൻ, സജിഷ എൻ ജെ എന്നിവർ സംസാരിച്ചു. തുടർന്ന് മൂന്നാം ക്ലാസിലെ ഷാരോൺ ഷൈലേഷ് ലഹരി വിരുദ്ധ പ്രസംഗം അവതരിപ്പിച്ചു.
Chungakunnu