വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു
Jul 1, 2025 10:05 AM | By sukanya

തിരുവനന്തപുരം: വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് 58.5 രൂപ കുറഞ്ഞത്. മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയുമാണ് കുറഞ്ഞത്.

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും.

ഇന്ന് മുതൽ (ജൂലൈ ഒന്ന്) മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. നേരത്തെയും വാണിജ്യ സിലിണ്ടറിന്‍റെ വലി കുറച്ചിരുന്നു. മാസത്തിലൊരിക്കലാണ് എൽപിജി വിലയിൽ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിനും വാണിജ്യ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു.

Thiruvanaththapuram

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ    പ്രതിഷേധധർണയുമായി കോൺഗ്രസ്

Jul 1, 2025 02:27 PM

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി കോൺഗ്രസ്

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി...

Read More >>
‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

Jul 1, 2025 02:17 PM

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി...

Read More >>
ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം

Jul 1, 2025 02:06 PM

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5...

Read More >>
ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആദരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

Jul 1, 2025 01:58 PM

ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആദരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആദരവും അനുമോദന ചടങ്ങും...

Read More >>
വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു

Jul 1, 2025 12:50 PM

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി...

Read More >>
കണ്ണൂർ ചെറുവാഞ്ചേരിയിൽ  കളിപ്പാട്ടത്തിനടിയിൽ നിന്ന്   രാജവെമ്പാലയെ പിടികൂടി

Jul 1, 2025 12:21 PM

കണ്ണൂർ ചെറുവാഞ്ചേരിയിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ ചെറുവാഞ്ചേരിയിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ...

Read More >>
Top Stories

News Roundup

https://malayorashabdam.truevisionnews.com/ -