കണ്ണൂർ : കേരളത്തിലെ ആരോഗ്യ മേഖലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. നമ്പർവൺ കേരളം എന്ന് മുഖ്യമന്ത്രി വീമ്പ് പറയുകയാണെന്നും യാഥാർത്ഥ്യങ്ങൾ പുറത്തുവരുമ്പോൾ മുഖം ചുളിച്ചിട്ട് കാര്യമില്ല എന്നും കെസി വേണുഗോപാൽ വിമർശിച്ചു. കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം സ്വകാര്യ ലോബിയാണെന്നും ഇക്കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
Congressdarana