കണ്ണൂർ : ജില്ലയിലെ 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ഓപ്പൺ വിഭാഗത്തിൽ 71 കുട്ടികളും പെൺകുട്ടികളുടെ വിഭാഗത്തിൽ 21 പേരും പങ്കെടുത്തു. മട്ടന്നൂർ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആർ കെ ബിജുവിനെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ വി യു സെബാസ്റ്റ്യൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഓപ്പൺ വിഭാഗത്തിൽ കൊട്ടിയൂരിലെ ആൽഫ്രഡ് ജോ ജോൺസും പെൺകുട്ടികളുടെ ഭാഗത്തിൽ കേളകം സ്വദേശിനിയായ എയ്ഞ്ചൽ മരിയ പ്രിൻസും ചാമ്പ്യന്മാരായി.
ഓപ്പൺ വിഭാഗത്തിൽ ഇഷാൻ എസ് പൊതുവാൾ പയ്യന്നൂർ രണ്ടാം സ്ഥാനവും നിശാൽ കൃഷ്ണ, ആരോൺ മൃദുല സന്ദീപ് എന്നിവർ മൂന്ന് നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗേൾസ് വിഭാഗത്തിൽ ഇസബെൽ ജുവാന കാതറിൻ ജെൻസൺ പയ്യന്നൂർ, രണ്ടാം സ്ഥാനവും പാർവതി രചിൻ ലക്ഷ്മിപ്രിയ രാജേഷ് എന്നിവർ മൂന്ന് നാല് സ്ഥാനങ്ങളും നേടുകയുണ്ടായി. ഓരോ വിഭാഗത്തിലും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവർ ജൂലൈ മാസം 12, 13 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന അണ്ടർ 13 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജില്ലയിൽ നിന്നും യോഗ്യത നേടി. സമാപന ചടങ്ങിൽ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ തോംസൺ എസ് ജെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി മെമ്പർമാരായ റുക്സാന, മഹറൂഫ് എ പി, ചീഫ് ആർഭിറ്റർ ടോണി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
Chesschampiyanship