കേളകം: 2024-25 അധ്യായനവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എൻഎംഎംഎസ്, യു എസ് എസ് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി കീര്‍ത്തന പി എസിനേയും ആദരിച്ചു.
പൗരസ്ത്യ സുവിശേഷ സമാജം ജനറൽ സെക്രട്ടറി റവ. ഫാ. തങ്കച്ചൻ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത, വാർഡ് മെമ്പർ സുനിതാ രാജു എന്നിവർ ചേർന്ന് ഉന്നത വിജയികളായ വിദ്യാർഥികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് എം പി സജീവൻ, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി സജി, അധ്യാപകരായ വിജി പി ജി, സീന ഇ എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ കീർത്തന പി എസ്, ഇവാഞ്ചലിൻ മരിയ റോയ്, ഇവാനാ സാറാ സണ്ണി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ എം വി മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ഫാ. എൽദോ ജോൺ നന്ദിയും പറഞ്ഞു.
Kelakamstthomas