കൊട്ടിയൂർ: ഡോക്ടേഴ്സ് ദിനത്തിൽ ആശംസകളും റോസാപൂക്കളുമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഡോക്ടർമാരെ കാണാനെത്തി. കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അർജുൻ ജോസ്, ഡോ.കെ.എച്ച് അബ്ദുൾ ഖയും, ഡോ.അഞ്ജു ബാബു കൊട്ടിയൂർ ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ ചാർളി മാത്യു എന്നിവർക്കാണ് കുട്ടികൾ ആശംസകൾ നേർന്നത്. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി, ഷിൻ്റോ കെ.സി, ദിവ്യ ദേവരാജൻ, ഹിമ കെ എന്നിവർ നേതൃത്വം നൽകി.
Doctors day Thalakani school