ഇരിട്ടി : മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ പുതിയ അധ്യായന വർഷത്തിലേക്കുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി. വിജ്ഞാനോത്സവത്തിൻ്റെ കോളേജ് തല ഉത്ഘാടനം ഇരിട്ടി നഗരസഭ അധ്യക്ഷ കെ ശ്രീലത നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.സ്വരൂപ ആർ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ഇരിട്ടി എഡ്യുക്കേഷനൽ സൊസൈറ്റി സെക്രട്ടറി കെ വത്സരാജ്, കൗൺസിലർ മാരായ സമീർ പുന്നാട്, എൻ സിന്ധു, പി ടി എ വൈസ് പ്രസിഡന്റ് മുരളീധരൻ, ഐക്യുഎസി കോർഡിനേറ്റർ ഡോ. അനീഷ് കുമാർ കെ, ഡോ. ബിജുമോൻ ആർ, ഡോ. ജയസാഗർ അടിയേരി, സെബിൻ ജോർജ്, മിനി ജോൺ എം.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് FYUGP യെ സംബന്ധിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുഉദ്‌ഘാടനം ചെയ്ത സംസ്ഥാന തല വിജ്ഞാനോത്സവം കോളേജിൽ തത്സമയം പ്രദർശിപ്പിച്ചു.
iritty mahatma collage