റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു
Jul 1, 2025 09:33 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു.

ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.

1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.

പൊലീസ് മേധാവിയായി ചുമതലയേല്‍ക്കാന്‍ ഇന്നു രാവിലെയാണ് റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു ശേഷമാണ് ചുമതലയേറ്റെടുക്കാനായി പൊലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.

Thiruvanaththapuram

Next TV

Related Stories
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Jul 1, 2025 03:36 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

Jul 1, 2025 03:06 PM

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി...

Read More >>
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ  കണ്ടെത്തി

Jul 1, 2025 02:48 PM

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ    പ്രതിഷേധധർണയുമായി കോൺഗ്രസ്

Jul 1, 2025 02:27 PM

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി കോൺഗ്രസ്

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി...

Read More >>
‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

Jul 1, 2025 02:17 PM

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി ജോസഫ്

‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്‌വാക്കായി’; സണ്ണി...

Read More >>
ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം

Jul 1, 2025 02:06 PM

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -