കേരളം മതസൗഹാർദത്തിൻ്റെ നാട്; തീവ്രവാദത്തിൻ്റെ വളർച്ചയുള്ളതായി തോന്നിയിട്ടില്ല: ഡിജിപി റവാഡ ചന്ദ്രശേഖർ

കേരളം മതസൗഹാർദത്തിൻ്റെ നാട്; തീവ്രവാദത്തിൻ്റെ വളർച്ചയുള്ളതായി തോന്നിയിട്ടില്ല: ഡിജിപി റവാഡ ചന്ദ്രശേഖർ
Jul 1, 2025 11:24 AM | By sukanya

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ​ഗ്രൂപ്പുകളുടെ വളർച്ചയുള്ളതായി തോന്നിയിട്ടില്ലെന്ന് ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ. ഇതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായി നടപടിയെടുക്കും. ക്രൈം നടക്കുന്നുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും റവാഡ പറഞ്ഞു.

കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റവാഡ പറഞ്ഞു. ക്രമസമാധാനം വളരെ ഭം​ഗിയായി കൊണ്ടുപോവുന്ന സംസ്ഥാനമാണ് കേരളം. കേരള പൊലീസ് വളര പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ക്രമസമാധാനം വളരെ നല്ലതായി മുന്നോട്ട് പോവുന്നുണ്ട്. സഹപ്രവർത്തകരുമായി നല്ല രീതിയിൽ മുന്നോട്ട് പോവുമെന്നും റവാഡ പറഞ്ഞു.

ഡ്ര​ഗ്സ് വിൽപ്പനക്കെതിരെ കർശനമായി നടപടിയെടുക്കും. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ ബോധവൽക്കരണം നടത്തി തിരികെ കൊണ്ടുവരും. വിഷയത്തിൽ ആഴത്തിൽ പഠനം നടത്തി കർശനമായി നടപടിയെടുക്കും. കേരളത്തിൽ മതസൗഹാർദം നല്ല രീതിയിലാണ് പോവുന്നത്. എവിടെയെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കും.

കൂത്തുപറമ്പ് വെടിവെയ്പ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെയായിരുന്നു. സംഭവിച്ചതെല്ലാം ജോലിയുടെ ഭാഗം. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. സേവനം മാത്രമാണ് ലക്ഷ്യമെന്നും റവാഡ പറഞ്ഞു. പ്രൊഫഷണൽ യാത്ര നന്നായി പോവുന്നുണ്ട്. വിവാദങ്ങൾക്കിടയിലൂടെ പോവുന്നുവെന്ന് തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നും റവാഡ പറഞ്ഞു.

Thiruvanaththapuram

Next TV

Related Stories
അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

Jul 1, 2025 05:05 PM

അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പ് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്...

Read More >>
പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Jul 1, 2025 04:21 PM

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Jul 1, 2025 03:36 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025...

Read More >>
കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

Jul 1, 2025 03:06 PM

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ: എംവി...

Read More >>
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ  കണ്ടെത്തി

Jul 1, 2025 02:48 PM

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ    പ്രതിഷേധധർണയുമായി കോൺഗ്രസ്

Jul 1, 2025 02:27 PM

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി കോൺഗ്രസ്

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധധർണയുമായി...

Read More >>
Top Stories

https://malayorashabdam.truevisionnews.com/ -