കാങ്കോൽ : കർഷകസംഘം കാങ്കോൽ വെസ്റ്റ് വില്ലേജ് സമ്മേളനം താങ്കൾ കൈലാസ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ യു വി ശശീന്ദ്രൻ നഗറിൽ നടന്നു. കർഷകസംഘം ജില്ലാ കമ്മിറ്റി ടിവി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ക്ഷീര കർഷകർക്ക് പാലിന്റെ ഉല്പാദനക്ഷമതയ്ക്ക് ആനുപാതികമായി ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്നും, നെല്ല് സംരക്ഷണം കാര്യക്ഷമമാക്കണമെന്നും, തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിൽ നടപ്പാക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

ടി അശോകൻ രക്തസാക്ഷി പ്രമേയവും കെ വി പവിത്രൻ അനുശോചന പമേയവും അവതരിപ്പിച്ചു. പി വി രാജീവൻ, സി കെ രവീന്ദ്രൻ, യു ജയശ്രീ എന്നിവരടങ്ങിയ പ്രസിഡിയത്തേയും, കെ വി പവിത്രൻ, കെ ഭാസ്കരൻ, പി പി ഓമന, ടി എം വത്സല എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയേയും, പി അശോകൻ, രമേശ് ചന്ദ്രൻ, പി കെ ഗംഗാധരൻ എന്നിവർ അടങ്ങുന്ന മിനുട്ട്സ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
വില്ലേജ് സെക്രട്ടറി കെ ധനഞ്ജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കർഷകസംഘം ഏരിയ പ്രസിഡന്റ് പി വി കമലാക്ഷൻ, ഏരിയ ട്രഷറർ എം ദാമോദരൻ, എൻ കെ ഗംഗാധരൻ മാസ്റ്റർ, വൈക്കത്ത് രതീഷ്, സംഘാടകസമിതി സെക്രട്ടറി പി രാധാകൃഷ്ണൻ, കെ പി കണ്ണൻ, പി പി എന്നിവർ സംസാരിച്ചു.
Kangolwestvillagemeeting