നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു
Jul 15, 2025 12:49 PM | By sukanya

തിരുവനന്തപുരം: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. വിദേശകാര്യ മന്ത്രാലയവുമായി ഗവർണർ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് എം എ യൂസഫലി ഗവർണറെ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരുകയാണ്. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി യെമൻ സമയം ഇന്ന് 10 മണിക്ക് വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി)നടത്തും.

തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും എന്നാണ് വിവരം. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. നിമിഷപ്രിയ വിഷയത്തിൽ കാന്തപുരത്തിന്‍റെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്നാണ് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിക്കുന്നത്.



thiruvanathapuram

Next TV

Related Stories
നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

Jul 16, 2025 07:12 AM

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും...

Read More >>
കോണ്‍ഗ്രസ് സമരസംഗമം നടത്തി

Jul 15, 2025 09:14 PM

കോണ്‍ഗ്രസ് സമരസംഗമം നടത്തി

കോണ്‍ഗ്രസ് സമരസംഗമം...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

Jul 15, 2025 09:11 PM

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക്...

Read More >>
യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

Jul 15, 2025 09:08 PM

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി....

Read More >>
നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jul 15, 2025 08:29 PM

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച...

Read More >>
ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

Jul 15, 2025 04:05 PM

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം...

Read More >>
News Roundup






//Truevisionall