ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി
Jul 15, 2025 04:05 PM | By Remya Raveendran

തിരുവനന്തപുരം :    ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.

ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്‌കിയും ഹങ്കറിക്കാരന്‍ ടിബോര്‍ കാപുവും മിഷന്‍ സ്പെഷ്യലിസ്റ്റുകളാണ്.





Acciyamfourgroupcomeback

Next TV

Related Stories
നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

Jul 16, 2025 07:12 AM

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും...

Read More >>
കോണ്‍ഗ്രസ് സമരസംഗമം നടത്തി

Jul 15, 2025 09:14 PM

കോണ്‍ഗ്രസ് സമരസംഗമം നടത്തി

കോണ്‍ഗ്രസ് സമരസംഗമം...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

Jul 15, 2025 09:11 PM

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം; 4 പേർക്ക്...

Read More >>
യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

Jul 15, 2025 09:08 PM

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

യുവജനങ്ങൾക്കായി നൈപുണ്യോത്സവങ്ങൾ സംഘടിപ്പിക്കും: മന്ത്രി വി....

Read More >>
നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jul 15, 2025 08:29 PM

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച...

Read More >>
പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

Jul 15, 2025 03:48 PM

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ...

Read More >>
News Roundup






//Truevisionall