തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (TIFF) ഒക്ടോബര്‍ 16 മുതല്‍ 19 വരെ

തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (TIFF) ഒക്ടോബര്‍ 16 മുതല്‍ 19 വരെ
Sep 14, 2025 04:57 AM | By sukanya

തലശ്ശേരി: തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (TIFF) ഒക്ടോബര്‍ 16 മുതല്‍ 19 വരെ; സംഘാടക സമിതി രൂപീകരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 16, 17, 18, 19 തീയതികളില്‍ തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയുടെ (TIFF) സംഘാടക സമിതി രൂപീകരിച്ചു. യോഗം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായി. തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മേളയുടെ ഒന്നാം പതിപ്പ് ആണെന്നും വരും വർഷങ്ങളിലും രാഷ്ട്രീയ വ്യത്യാസങ്ങളിലാതെ ജനങ്ങൾ ഒന്നാകെ ഏറ്റെടുത്ത് നടത്തണമെന്നും കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ള സിനിമപ്രേമികൾ ഒഴുകിയെത്തുന്ന വേദിയായി ചലച്ചിത്രമേളയെ മാറ്റണമെന്നും സ്പീക്കർ പറഞ്ഞു.

മേളയിൽ അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകൾ പ്രദർശിപ്പിക്കും. ഒരേ സമയം മൂന്ന് തിയറ്ററുകളിലായി 1200 പേർക്ക് സിനിമകൾ കാണാനുള്ള അവസരം ഒരുക്കും. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാർഥികൾക്ക് 177 രൂപയും ആണ്.

മുഖ്യ രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികൾ:

ഷാഫി പറമ്പിൽ എം പി, കെ.പി മോഹനൻ എം എൽ എ. സംഘാടകസമിതി ചെയർപേഴ്സണായി സ്പീക്കർ അഡ്വ. എ എൻ ഷംസീർ, ഫെസ്റ്റിവൽ ഡയറക്ടറായി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേകുമാർ, ജനറൽ കൺവീനറും ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായി ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരെയും തെരഞ്ഞെടുത്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, കെ എസ് എഫ് ഡി സി ബോർഡ് അംഗം ജിത്തു കോളയാട്, അർജുൻ എസ് കെ എന്നിവർ കൺവീനർമാരാണ്. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സണായി ബീനിഷ് കോടിയേരി, റിസ്പഷൻ കമ്മിറ്റി ചെയർപേഴ്സണായി തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനറാണി ടീച്ചർ, മീഡിയ കമ്മിറ്റി ചെയർപേഴ്സണായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ മാരായി അഡ്വ വി പ്രദീപൻ, സന്തോഷ്‌ കീഴാറ്റൂർ, ടെക്നിക്കൽ കമ്മിറ്റി ചെയർപേഴ്സണായി വി കെ സിദ്ധാർത്ഥൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സണായി ടി ദീപേഷ്, വളണ്ടിയർ കമ്മിറ്റി ചെയർപേഴ്സണായി എം വി ജയരാജൻ, എക്‌സിബിഷൻ കമ്മിറ്റി ചെയർപേഴ്സണായി ഷെൽവൻ എന്നിവരെയും തെരഞ്ഞെടുത്തു.തലശ്ശേരി കോസ്‌മോ പോളിറ്റന്‍ ക്ലബ്ബില്‍നടന്ന യോഗത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, എ എസ് പി പി ബി കിരൺ, തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, നിർമ്മാതാവ് ലിബർട്ടി ബഷീർ, നടൻ സുശീൽ കുമാർ തിരുവങ്ങാട്, പ്രദീപ്‌ ചൊക്ലി എന്നിവർ സംസാരിച്ചു.



thalassery

Next TV

Related Stories
അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Sep 14, 2025 02:57 PM

അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ...

Read More >>
ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Sep 14, 2025 02:25 PM

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ

Sep 14, 2025 02:19 PM

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന്...

Read More >>
“പണമില്ല, ഇതുവരെ സഹായിച്ചത് വിശാലമനസ്കതയുടെ അടിസ്ഥാനത്തിൽ”; ആരോപണങ്ങളിൽ സണ്ണി ജോസഫ്

Sep 14, 2025 02:06 PM

“പണമില്ല, ഇതുവരെ സഹായിച്ചത് വിശാലമനസ്കതയുടെ അടിസ്ഥാനത്തിൽ”; ആരോപണങ്ങളിൽ സണ്ണി ജോസഫ്

“പണമില്ല, ഇതുവരെ സഹായിച്ചത് വിശാലമനസ്കതയുടെ അടിസ്ഥാനത്തിൽ”; ആരോപണങ്ങളിൽ സണ്ണി...

Read More >>
പ്രഥമശുശ്രൂഷ മെഡിക്കൽ ബോധവൽക്കരണ ക്ലാസ് നടന്നു

Sep 14, 2025 01:52 PM

പ്രഥമശുശ്രൂഷ മെഡിക്കൽ ബോധവൽക്കരണ ക്ലാസ് നടന്നു

പ്രഥമശുശ്രൂഷ മെഡിക്കൽ ബോധവൽക്കരണ ക്ലാസ്...

Read More >>
പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി സതീശൻ

Sep 14, 2025 01:45 PM

പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി സതീശൻ

പൊലീസിന്റെ അതിക്രമം, മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും; വി.ഡി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall