കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ
Sep 14, 2025 02:19 PM | By Remya Raveendran

തിരുവനന്തപുരം :   കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് രാവിലെ 10.30 ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും.

അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

Sabarimalapooja

Next TV

Related Stories
ജനകീയ കമ്മറ്റി രൂപീകരിച്ചു

Sep 14, 2025 04:42 PM

ജനകീയ കമ്മറ്റി രൂപീകരിച്ചു

ജനകീയ കമ്മറ്റി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്

Sep 14, 2025 03:52 PM

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക...

Read More >>
കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Sep 14, 2025 03:03 PM

കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക്...

Read More >>
അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Sep 14, 2025 02:57 PM

അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ...

Read More >>
ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Sep 14, 2025 02:25 PM

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
“പണമില്ല, ഇതുവരെ സഹായിച്ചത് വിശാലമനസ്കതയുടെ അടിസ്ഥാനത്തിൽ”; ആരോപണങ്ങളിൽ സണ്ണി ജോസഫ്

Sep 14, 2025 02:06 PM

“പണമില്ല, ഇതുവരെ സഹായിച്ചത് വിശാലമനസ്കതയുടെ അടിസ്ഥാനത്തിൽ”; ആരോപണങ്ങളിൽ സണ്ണി ജോസഫ്

“പണമില്ല, ഇതുവരെ സഹായിച്ചത് വിശാലമനസ്കതയുടെ അടിസ്ഥാനത്തിൽ”; ആരോപണങ്ങളിൽ സണ്ണി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall