കൊല്ലം: കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ വേളമാനൂര്‍ മണ്ണയം നഗറില്‍ വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ (25) എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരിലാല്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍.

Twodeathatkollam