കേളകം : കേളകം ഗ്രാമ പഞ്ചായത്തിൽ ശാന്തിഗിരി ഏഴാം വാർഡിൽ രാമച്ചിയിൽ ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ 35 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന ഹാങ്ങിംഗ് ഫെൻസിംഗിന്റെ പ്രവർത്തനത്തിനു വേണ്ടിയാണ് ജനകീയ കമ്മറ്റി രൂപീകരിച്ചത്. പരിപാടിയിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് സി റ്റി അനിഷ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ തോമസ് പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ നിധിൻ രാജ്, പാലുകാച്ചി വനസംരക്ഷണ സമിതി പ്രസിഡൻഡ് സെബാസ്റ്റ്യൻ കുപ്പക്കാട്ട്,ഫോറസ്റ്റ് ഓഫിസർ പ്രമോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രജീഷ്, സജിത്, അനൂപ് എടാൻവീട്ടിൽ എന്നിവരും, പ്രദേശവാസികളും പങ്കെടുത്തു. ഒൻപതംഗ കമറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡൻഡായി റോഷിൽ കുളങ്ങര, സെക്രട്ടറിയായി അനൂപ് എടാൻവീട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. പ്രവർത്തി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ ആനശല്യത്തിന് പരിഹാരം ആകുമെന്നാണ് കരുതുന്നത്. ആന മതിൽ കഴിഞ്ഞതിനു ശേഷം ആയിരത്തി എണ്ണൂറ് മീറ്റർ നിലവിൽ ഫെൻസിംഗ് പൂർത്തിയായി. തുടർന്നുള്ള മൂന്നര കിലോമീറ്റർ ആണ് ഇനി പൂർത്തിയാക്കേണ്ടത്. ഈ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തി കരിക്കുമെന്നും പറഞ്ഞു.
Janakeeyacommitty