കേളകം: അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അടയ്ക്കത്തോട്ടിലുള്ള പ്രാദേശിക സഭയുടെ ആരാധനാലയത്തിന് സമീപത്താണ് പ്ലാസ്റ്റിക് കത്തിച്ചു സമീപ വാസികൾ ബുദ്ധിമുട്ടിലായതായി പരാതി ഉണ്ടായത്.
പ്ലാസ്റ്റിക് കത്തിയതിൻ്റെ ദുർഗന്ധം രൂക്ഷമായതോടെ അയൽവാസികൾ എത്തിയപ്പോൾ പ്ലാസ്റ്റിക്ക് കത്തിക്കുന്നത് കണ്ടതോടെ വീഡിയോ പകർത്തി പഞ്ചായത്ത് അധികൃതർക്ക് പരാതിയും നൽകി. സമുഹത്തിന്ന് മാതൃകയാകേണ്ടവർ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ,പ്ലാസ്റ്റിക് മാലിന്യം കത്തിച്ചവർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
Adakkathode