രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്
Sep 14, 2025 03:52 PM | By Remya Raveendran

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എൻ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു. നിയമ നിർമാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങും. നാല് ബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എ എൻ ഷംസീര്‍ അറിയിച്ചു. നാളെ മുതൽ ഒക്ടോബർ 10 വരെയാണ് സമ്മേളനം.

തീരുമാനം സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍

ലൈംഗിക ആരോപണങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനമെന്നാണ് വി ഡി സതീശൻ നേരത്തെ പ്രതികരിച്ചത്. ഇതിന് പിന്നാലെ രാഹുലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് വി ഡി സതീശൻ കത്ത് നൽകും. രാഹുൽ ഇനി സഭയിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കും. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്.



Specialblockforrahul

Next TV

Related Stories
ഗ്രന്ഥശാലാദിനാചരണം നടത്തി.

Sep 14, 2025 06:38 PM

ഗ്രന്ഥശാലാദിനാചരണം നടത്തി.

ഗ്രന്ഥശാലാദിനാചരണം...

Read More >>
ജനകീയ കമ്മറ്റി രൂപീകരിച്ചു

Sep 14, 2025 04:42 PM

ജനകീയ കമ്മറ്റി രൂപീകരിച്ചു

ജനകീയ കമ്മറ്റി...

Read More >>
കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Sep 14, 2025 03:03 PM

കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക്...

Read More >>
അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Sep 14, 2025 02:57 PM

അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

അടക്കാത്തോട്ടിൽ ആരാധനാലയത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ...

Read More >>
ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Sep 14, 2025 02:25 PM

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ

Sep 14, 2025 02:19 PM

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall