ഏലപ്പീടിക:അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ഏലപ്പീടിക"സമത്വസുന്ദരലോകത്തിനായി വായിച്ച് വളരുക " എന്ന സന്ദേശത്തോടെഗ്രന്ഥശാലദിനം ആചരിച്ചു. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ ഗ്രന്ഥശാല പതാക ഉയർത്തി.
അക്ഷരദീപ തെളിയിക്കൽ മെമ്പർഷിപ്പ് ക്യാമ്പയ്ൻ എന്നിവയും നടന്നു.മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമായിരുന്ന.കെ.എ. ബഷീറിനെ ആദരിച്ചു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഗ്രന്ഥശാലാദിനാചരണം ഉൽഘാടനം ചെയ്തു. അനഘ ജോയി, സജി. പി.കെ, സെബാസ്റ്റ്യൻ .പി .വി, എന്നിവർ സംസാരിച്ചു.
Elapeedika