തലശ്ശേരി : സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തലശ്ശേരി അന്തർദേശീയ ചലച്ചിത്രമേള ഒക്ടോബർ 16 മുതൽ 19 വരെ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ നടത്തും. സംഘാടകസമിതി രൂപവത്കരിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒന്നാം പതിപ്പ് ആണെന്നും വരുംവർഷങ്ങളിലും തുടരണമെന്നും സ്പീക്കർ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് ആദരമായാണ് തലശ്ശേരിയിൽ മേള നടത്തുന്നത്. അന്താരാഷ്ട്രനിലവാരമുള്ള 55 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. മൂന്ന് തീയേറ്ററുകളിൽ ഒരേസമയം 1200 പേർക്ക് സിനിമ കാണാനുള്ള അവസരമുണ്ടാകും. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാർഥികൾക്ക് 157 രൂപയുമാണ്.
ലോഗോപ്രകാശനം സ്പീക്കർ നിർവഹിച്ചു. സംഘാടകസമിതി ചെയർമാനായി സ്പീക്കർ എ.എൻ. ഷംസീർ, ഫെസ്റ്റിവൽ ഡയറക്ടറായി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേകുമാർ, ജനറൽ കൺവീനറായി സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരെ തിരഞ്ഞെടുത്തു.
International Film Festival in Thalaserry in October