കേളകം: അമ്പാടി ഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ദിനാഘോഷങ്ങൾ നടത്തി. കേളകം മഞ്ചാടി സ്‌കൂൾ പരിസരത്തു നിന്നു തുടങ്ങിയ ശോഭായാത്ര മൂർച്ചിലക്കാട്ട് മഹാദേവീക്ഷേത്രത്തിൽ സമാപിച്ചു. വൈകുന്നേരം നാലുമണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ശോഭായാത്രയിൽ നിരവധിപേർ പങ്കെടുത്തു.അനന്തന്‍ കരുവള്ളില്‍, വിജയന്‍ ചക്യാനിക്കുഴിയില്‍, രവീന്ദ്രന്‍ നായര്‍, അനില്‍ പന്തലാട്ട്, ബിനു കൊച്ചുതയ്യില്‍ അടക്കാത്തോട് എന്നിവര്‍ നേതൃത്വം നല്‍കി.
Kelakam