കേളകം:അടക്കാത്തോട് രിഫാഇയ്യ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ താജുൽ ഉലമാ നഗറിൽനബിദിനാഘോഷ പരിപാടികൾ നടത്തി. ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്തി സാന്ദ്രമായ നബിദിന റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. മസ്ജിദ് ഇമാം അബ്ദുൽ ഹമീദ് അഹ്സനി, മുഹിയുദ്ദീൻ ജുമാമസ്ജിദ് ഇമാം സിയാസ് യമാനി, ഉസ്താദ് ബാസിത് ഫാളിലി, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. നബിദിന റാലിയുടെ ഭാഗമായി മെഗാ ദഫ് മേളം, കുട്ടികളുടെ ഫ്ലവർ ഷോ, നടത്തി. മധുരവും, പായസവും, മധുര പാനീയങ്ങളും, പലഹാരങ്ങളുംനൽകി റാലിക്ക് വരവേൽപ്പ് നൽകി. നബിദിന സമ്മേളനത്തിൽ മുഹമ്മദ് ഹാളിൽ നൂറാനി മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുൽ ഹമീദ് അഹ്സനി, സിയാസ് യമാനി, ഹനീഫ കാസർകോട്, കെ.എ.റഫീഖ്,ഷാഫി കൊടശ്ശേരി, വി.ഐ.ഹംസത്ത്,ഹാരിസ് അമാനി,പി.കെ.മുഹമ്മദ് ത്വാഹ , എൻ.എ.താജുദ്ധീൻ ,വി.കെ.കുഞ്ഞുമോൻ ,ബാസിത് ഫാളിലി ,റഹീം അമാനി, സിയാദ് മല്ലിശ്ശേരി ,ഷഫീഖ് വള കുഴിതുടങ്ങിയവർ സംസാരിച്ചു. മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടത്തി.
Kelakam