ത്രിഭംഗി; ദേശീയ നൃത്തോത്സവം സമാപിച്ചു

ത്രിഭംഗി; ദേശീയ നൃത്തോത്സവം സമാപിച്ചു
Sep 15, 2025 09:12 AM | By sukanya

കണ്ണൂർ: രണ്ട് ദിവസങ്ങളിലായി തളിപ്പറമ്പ് പൂക്കോത്ത് നടയിൽ അരങ്ങേറിയ ഉത്തരമേഖല ദേശീയ നൃത്തോത്സവം 'ത്രിഭംഗി' സമാപിച്ചു. കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്രകലാസമിതിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സഹകരണത്തോടെ നടത്തിയ കലാ മാമാങ്കം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഞായറാഴ്ച മലയാള കവിത മോഹിനിയാട്ടത്തിൽ, പുരാതന കാലത്തു നിന്നും ആഗോള രംഗത്തേക്ക് കുച്ചിപ്പുടി പാരമ്പര്യത്തിലെ മാറ്റങ്ങൾ, നൃത്തവേദിയിലെ അനുഭവങ്ങൾ, നാട്യരസം തെയ്യം കലയിൽ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സോദാഹരണ പ്രഭാഷണങ്ങൾ നടന്നു. യുവ നർത്തകരുടെയും പ്രൊഫഷണൽ നർത്തകരുടെയും കുച്ചുപ്പുടി, ഭരതനാട്യം, കേരളനടനം, ഒഡീസി, നൃത്ത തരംഗിണി, മണിപ്പൂരി മോഹിനിയാട്ടം തുടങ്ങിയ നൃത്താവിഷ്ക്കാരങ്ങളും അരങ്ങേറി. തുടർന്ന് ചുരുങ്ങിയ സമയത്തിൽ നൃത്തത്തിനുള്ള മേക്കപ്പിൽ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു.

നൃത്തോത്സവത്തിന്റെ ഭാഗമായി ഭരതനാട്യം, മോഹിനിയാട്ടം, നാട്യശാസ്ത്രം, കേരളനടനം എന്നിവയെക്കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ 100 ൽ പരം കുട്ടികൾക്ക് ക്ലാസുകൾ നൽകിയിരുന്നു. സംസ്ഥാന തലത്തിൽ നടത്തുന്ന ദേശീയ നൃത്തോത്സവം ദക്ഷിണം, മദ്ധ്യം, ഉത്തരം എന്നീ മൂന്ന് മേഖലകളിലായാണ് നടന്നത്. ദക്ഷിണ മേഖലയിൽ ഇതിനോടകം നൃത്തോത്സവം നടന്നു കഴിഞ്ഞു. 



kannur

Next TV

Related Stories
ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത് വൈദ്യുതിവെളിച്ചം

Sep 15, 2025 11:48 AM

ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത് വൈദ്യുതിവെളിച്ചം

ആഗ്രഹിച്ചത് മണ്ണെണ്ണ പെര്‍മിറ്റ്; തുണയായി KSEB ജീവനക്കാര്‍, ഷീലയുടെ 'ലൈഫി'ലെത്തിയത്...

Read More >>
ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ

Sep 15, 2025 11:46 AM

ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ

ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ്...

Read More >>
അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ : എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി നൽകിയത്.

Sep 15, 2025 11:44 AM

അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ : എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി നൽകിയത്.

അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ. എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ ക്ഷേത്രവശിഷ്ടങ്ങൾ കണ്ടെത്തി

Sep 15, 2025 11:32 AM

കണ്ണൂർ കൂത്തുപറമ്പിൽ ക്ഷേത്രവശിഷ്ടങ്ങൾ കണ്ടെത്തി

കണ്ണൂർ കൂത്തുപറമ്പിൽ ക്ഷേത്രവശിഷ്ടങ്ങൾ...

Read More >>
സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

Sep 15, 2025 11:19 AM

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക...

Read More >>
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

Sep 15, 2025 11:16 AM

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക...

Read More >>
Top Stories










News Roundup






//Truevisionall