അഷ്ടമി രോഹിണി ദിനത്തിൽ ഭഗവാന് പിറന്നാൾ സമ്മാനമേകി മാതമംഗലം കൂട്ടായ്മ. എരമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പൂക്കൾ പിറന്നാൾ സമ്മാനമായി നൽകിയത്.മാതമംഗലം കൂട്ടായ്മയുടെ കൃഷിയിൽ വിരിഞ്ഞ പുഷ്പങ്ങൾ ഭഗവാൻ കൃഷ്ണന് സമർപ്പിച്ചു. ഓണത്തിന് മാത്രമല്ല ഇക്കുറി ശ്രീകൃഷ്ണ ജയന്തിയിലും പൂവ് കൊടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മാതമംഗലം കൂട്ടായ്മ രക്ഷാധികാരി ഹരിത രമേശൻ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിക്ക് വേണ്ടി അമ്പലത്തിലേക്ക് പൂവ് മാലയാക്കിയാണ് നൽകിയത്.
കൃഷിയിലൂടെയാണ് കൂട്ടായ്മ വരുമാനം നേടുന്നത്.ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് .ഇനി നവമിക്കും പൂക്കൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് കൂട്ടായ്മ . ബൈജു പാണപ്പുഴ, പി ദിപിഷ് , അഭിലാഷ് പേരൂൽ, കെ വി മനിഷ് എന്നിവർ നേതൃത്വം നൽകി.

mathamangalam