കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ. വി. കെ സജീവൻ

കൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേരള പോലീസിന്റേതെന്ന് അഡ്വ. വി. കെ സജീവൻ
Sep 15, 2025 02:04 PM | By Remya Raveendran

തലശ്ശേരി: കൊടിസുനിയെന്ന ക്രിമിനലിലെ വിഐപിഐയായി പരിഗണിക്കുന്ന കേരള പോലീസ് സാധാരണക്കാരെ തല്ലിച്ചതക്കുകയാണെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി. കെ സജീവൻ പറഞ്ഞു.

പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും , വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്ര മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ ഹാജരാക്കാൻ പോകുന്നതിനിടയിൽ, കൊടി സുനി എന്ന സിപിഎം ക്രിമിനലിന് മദ്യം വാങ്ങി നൽകാൻ കേരള പോലീസ് തയ്യാറാകുന്നു. കേരളത്തിൽ 744 പോലീസ് ഉദ്യോഗസ്ഥന്മാർ

ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് റിപ്പോർട്ട് വന്നിട്ടും, കേവലം 18 പേർക്കെതിരെ മാത്രമാണ് പോലീസ് നടപടിയെടുക്കാൻ തയ്യാറായത്. ഒരു കാലത്ത് ഗുണ്ടാസംഘങ്ങളുടെ കൈപ്പടിയിൽ ഒതുങ്ങിയിരുന്ന ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന്മാരും പോലീസ് സ്റ്റേഷനുകളും യോഗി ആദിത്യനാഥ് യെന്ന ശക്തനായ ഭരണാധികാരിയുടെ ഇടപെടലിലൂടെ ഉണ്ടാക്കിയ പരിവർത്തനം നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷിജിലാൽ , സംസ്ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശൻ മാസ്റ്റർ, വി. വി ചന്ദ്രൻ, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രുതി പൊയ്ലൂർ

ജില്ലാ വൈസ് പ്രസിഡന്റ് കെ ബി പ്രജിൽ ,സി. പി സംഗീതഎന്നിവർ സംസാരിച്ചു.

തലശ്ശേരി വാടിക്കൽ രാമകൃഷ്ണൻ മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഡിവൈഎസ്പി ഓഫീസ് മുന്നിൽ പോലീസ് തടഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എൻ രതി, റീന മനോഹരൻ,കെ ലിജേഷ്, കെ. സി വിഷ്ണു, ഹരീഷ് ബാബു, ഒ.സന്തോഷ്, ഷംജിത്ത് പാട്യം, ആർ. ഷംജിത്ത്, വിപിൻ ഐവർ കുളം, എം. പ്രവീണ എന്നിവർ പ്രതിഷേധ മാർച്ച് നേതൃത്വം നൽകി.

Advvksajeevan

Next TV

Related Stories
ഇനി ലോട്ടറിവില കൂട്ടിയാൽ വിൽപ്പനയിൽ കുറവുണ്ടാകും:എം.വി ജയരാജൻ

Sep 15, 2025 03:12 PM

ഇനി ലോട്ടറിവില കൂട്ടിയാൽ വിൽപ്പനയിൽ കുറവുണ്ടാകും:എം.വി ജയരാജൻ

ഇനി ലോട്ടറിവില കൂട്ടിയാൽ വിൽപ്പനയിൽ കുറവുണ്ടാകും:എം.വി...

Read More >>
കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

Sep 15, 2025 03:07 PM

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക്...

Read More >>
എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കും; എണ്ണ നീക്കുന്നത് പുരോ​ഗമിക്കുന്നു

Sep 15, 2025 02:42 PM

എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കും; എണ്ണ നീക്കുന്നത് പുരോ​ഗമിക്കുന്നു

എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കും; എണ്ണ നീക്കുന്നത്...

Read More >>
കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം

Sep 15, 2025 02:28 PM

കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം

കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം; തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ...

Read More >>
ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Sep 15, 2025 02:14 PM

ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും...

Read More >>
സഭയിൽ രാഹുലിനോട് കൂട്ടുകൂടി ലീഗ് എംഎൽഎമാർ; എംഎൽഎ ആയതിനാൽ വിലക്കാനാവില്ലെന്ന് സണ്ണി ജോസഫ്; പിന്തുണച്ച് യൂത്ത് കോൺഗ്രസും

Sep 15, 2025 02:00 PM

സഭയിൽ രാഹുലിനോട് കൂട്ടുകൂടി ലീഗ് എംഎൽഎമാർ; എംഎൽഎ ആയതിനാൽ വിലക്കാനാവില്ലെന്ന് സണ്ണി ജോസഫ്; പിന്തുണച്ച് യൂത്ത് കോൺഗ്രസും

സഭയിൽ രാഹുലിനോട് കൂട്ടുകൂടി ലീഗ് എംഎൽഎമാർ; എംഎൽഎ ആയതിനാൽ വിലക്കാനാവില്ലെന്ന് സണ്ണി ജോസഫ്; പിന്തുണച്ച് യൂത്ത്...

Read More >>
Top Stories

News Roundup

//Truevisionall