ഇരിട്ടി : ആദിവാസി പുനരധിവാസ മേഖലയിൽ നിർമ്മാണം പാതിവഴിയിലായ ആനമൽ നിർമ്മാണം ഉടൻ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി ആറളം ഫാം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സിപിഐ എം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആറളം ഫാം എ കെ എസ് ഏരിയ സെക്രട്ടറി കെ എ ജോസ് അധ്യക്ഷത വഹിച്ചു. എ കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനൻ, കെ കെ ജനാർദ്ദനൻ, പി സി ലക്ഷ്മി, പി കെ അനന്തൻ, പി കെ രാമചന്ദ്രൻ, മിനി ദിനാശൻ, എ ആർ രാമചന്ദ്രൻ, എ ആർ ജോയൽ ടി പ്രവീൺ എന്നിവർ സംസാരിച്ചു.
Marchanddarana