കണ്ണൂർ : കൂത്തുപറമ്പിൽകെഎസ്ഇബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിലൂടെ ക്ഷേത്രവശിഷ്ടങ്ങൾ കണ്ടെത്തി
പുനർനിർമാണം നടന്നുകൊണ്ടിരിക്കുന്ന പാതിരിയാട് ചേരി കമ്പനിക്ക് സമീപം ദേവർകോട്ടം മഹാദേവ ക്ഷേത്ര പറമ്പിൽ നിന്നാണ് പഴയ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയത്.100 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ

വിഗ്രഹ പ്രതിഷ്ഠ നടത്തിയിരുന്നകൃഷ്ണശിലയിൽ തീർത്ത വലിയ പാനിപീഠവും വിഗ്രഹത്തിന്റെ ശിരസ്സിന് മുകളിലായി കിരീടത്തിന്റെ ഭാഗം വരുന്ന കൃഷ്ണശിലാ ഭാഗവുമാണ് കണ്ടെത്തിയത്.
പ്രശ്ന ചിന്തയിൽ ശിവൻ പാർവതി ഭഗവതി ഗുളികൻ എന്നിവയുടെ സ്ഥാനങ്ങളാണ് ഇവിടെ ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ചയും വിശ്വാസികൾ ഒത്തുചേർന്ന് കൂട്ട പ്രാർത്ഥന നടത്താറുണ്ട്. ഇളംകോവിൽ പ്രതിഷ്ഠ നടത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു സമീപവാസികൾ.
നാട്ടുകാർ വിലയ്ക്ക് എടുത്ത 22 സെൻറ് ഭൂമിയിൽ നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ ഇരിക്കെകയാണ് ഇത് കണ്ടെത്തിയത്.ക്ഷേത്ര സ്ഥലം നിരപ്പാക്കി പറമ്പിന് താഴെ ഭാഗത്ത് കൂടെ ക്ഷേത്ര സ്ഥലത്തേക്കുള്ള വഴി നിർമ്മിക്കുന്നതിന് ജെസിബി ഉപയോഗിച്ച് മണ്ണ് ഒരുക്കുന്നതിനിടെയാണ് പാനിപീഠം കണ്ടെത്തിയത്.
Kannur