മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍
Oct 14, 2025 07:58 AM | By sukanya

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് അനുമതി കിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. അനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വരട്ടേ നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി നേടിയിരിക്കുന്നത്.

ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പരിപാടി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.

Thiruvanaththapuram

Next TV

Related Stories
തളിപ്പറമ്പ് തീപിടുത്തം ; തകർന്ന കെട്ടിടാവശിഷ്ടങ്ങളും സാധനങ്ങളും ഇന്ന്  മുതൽ നീക്കം ചെയ്യും

Oct 14, 2025 09:49 AM

തളിപ്പറമ്പ് തീപിടുത്തം ; തകർന്ന കെട്ടിടാവശിഷ്ടങ്ങളും സാധനങ്ങളും ഇന്ന് മുതൽ നീക്കം ചെയ്യും

തളിപ്പറമ്പ് തീപിടുത്തം ; തകർന്ന കെട്ടിടാവശിഷ്ടങ്ങളും സാധനങ്ങളും ഇന്ന് മുതൽ നീക്കം...

Read More >>
ബിജെപി ഓഫീസിനായി കെട്ടിടം വിട്ടുനൽകി; കണ്ണൂർ പെരളശ്ശേരി സ്വദേശിനിയുടെ വീടിന് നേരെ ബോംബേറ്

Oct 14, 2025 09:39 AM

ബിജെപി ഓഫീസിനായി കെട്ടിടം വിട്ടുനൽകി; കണ്ണൂർ പെരളശ്ശേരി സ്വദേശിനിയുടെ വീടിന് നേരെ ബോംബേറ്

ബിജെപി ഓഫീസിനായി കെട്ടിടം വിട്ടുനൽകി; കണ്ണൂർ പെരളശ്ശേരി സ്വദേശിനിയുടെ വീടിന് നേരെ...

Read More >>
കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Oct 14, 2025 07:50 AM

കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം...

Read More >>
റെയിൽവേ ഗേറ്റ് അടച്ചിടും

Oct 14, 2025 05:38 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ പഞ്ചായത്ത്

Oct 14, 2025 05:34 AM

സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ പഞ്ചായത്ത്

സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ...

Read More >>
പറശ്ശിനിക്കടവില്‍ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും: മന്ത്രി കെ.ബി ഗണേഷ് കുമാർ

Oct 14, 2025 05:29 AM

പറശ്ശിനിക്കടവില്‍ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും: മന്ത്രി കെ.ബി ഗണേഷ് കുമാർ

പറശ്ശിനിക്കടവില്‍ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കും: മന്ത്രി കെ.ബി ഗണേഷ്...

Read More >>
Top Stories

News Roundup

//Truevisionall