കണ്ണൂർ :നഗരസഭ ബസ്സ് സ്റ്റാൻഡിനു സമീപത്തെ കെ വി കോംപ്ളക്സിലെ കച്ചവട സ്ഥാപനങ്ങളി ലുണ്ടായ തീപിടുത്തത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങളും സ്ഥാപനങ്ങളിലെ സാധനങ്ങളും ചൊവ്വാഴ്ച രാവിലെ മുതൽ നീക്കം ചെയ്യും .
തിങ്കളാഴ്ച ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ദുരന്തനിവാരണനിയമപ്രകാരം മാത്രമേ അവശിഷ്ടങ്ങൾ മാറ്റാൻ പാടുള്ളു വെന്ന
ആർ ഡി ഒ ഉത്തരവ് ഉണ്ടെന്ന നഗരസഭ സെക്രട്ടരി കെ പി സുബൈർ കൗൺസിലിൽ അഭിപ്രായപ്പെട്ടപ്പോൾ ഭരണപക്ഷം എതിർക്കുകയും പ്രതിപക്ഷ - ഭരണപക്ഷ അംഗങ്ങൾ തമ്മിൽ ബഹളത്തിനും കാരണമായി .
ബഹളം കൈയ്യാങ്കളിയിലെത്തുമെന്നായപ്പോൾ പ്രതിപക്ഷാoഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോകാനും മുതിർന്നു .
യോഗം അവസാനിച്ചപ്പോൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ നബീസ ബീവി നഗരസഭ സെക്രട്ടരിക്കെതിരെ ആരോപണവുമായി വന്നത് പ്രതിപക്ഷ - ഭരണപക്ഷ വനിത അംഗങ്ങൾ തമ്മിൽ കൈയ്യാങ്കളിയിലെത്തി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റുകയായിരുന്നു.
കലക്ടറാണ് ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ.ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് അഡീഷണൽ ചെയർമാൻ.നഗരസഭ സെക്രട്ടരി കെ പി സുബൈർ, നഗരസഭ എഞ്ചിനീയർ ഷീന, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് എന്നിവരാണ് അംഗങ്ങൾ .സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുക .മൂന്ന് സന്നദ്ധ സംഘടനകൾ സേവനത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
Kannur