ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ എസ് ടി കലോത്സവം "തുടി " പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു . കരിക്കോട്ടക്കരി ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് മീഡിയും സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻറ് ബീന റോജസ് ,സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സീമ സനോജ് , പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി , ജോസഫ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു . തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

Iritty