കേളകം: ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കേളകം കൃഷിഭവനിൽ നിന്നും തില്ലങ്കേരി കൃഷി ഭവനിലേക്ക് സ്ഥലംമാറ്റം ലഭിച്ച കൃഷി അസിസ്റ്റൻ്റ് അശറഫ് വലിയ പീടികയിലിനും, മുഴപ്പിലങ്ങാടേക്ക് സ്ഥലം മാറുന്ന പഞ്ചായത്ത് ക്ലാർക്ക് എൻ.ബിജേഷിനും കേളകം പഞ്ചായത്ത് ജീവനക്കാരും, ജനപ്രതിനിധികളും, കർഷക പ്രതിനിധികളും ചേർന്ന് യാത്രയയപ്പ് നൽകി. കേളകം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്‌ഘാടനം ചെയിതു. പഞ്ചായത്ത് സിക്രട്ടറി എം.പൊന്നപ്പൻ, കൃഷി ഓഫീസർ ജിഷ മോൾ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, ജോണി പാമ്പാടി, ഇടവക കൃഷി ഓഫീസർ കെ.ജി.സുനിൽ, പഞ്ചായത്ത് മെമ്പർ സുനിത വാത്യാട്ട് ,കേളകം പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ്, കർഷക മിത്രം ഗ്രൂപ്പ് പ്രതിനിധി എൻ.ഇ.പവിത്രൻ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ സ്ഥലം മാറുന്ന കൃഷി അസിസ്റ്റൻ്റ് അശറഫ് വലിയ പീടികയിലിനും, പഞ്ചായത്ത് ക്ലർക്ക് എൻ.ബിജേഷിനും കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് സമ്മാനിച്ചു. സ്ഥലം മാറുന്ന കൃഷി അസിസ്റ്റൻ്റ് അഷറഫ് വലിയ പീടികയിലിന് കേളകത്തെ കർഷക മിത്രങ്ങളുടെ ഉപഹാരം തോമസ് പടിയക്കണ്ടത്തിൽ, എൻ.ഇ.പവിത്രൻ ഗുരുക്കൾ, കെ.എം.അബ്ദുൽ അസീസ് എന്നിവർ ചേർന്ന് സമ്മാനിച്ചു.
Kelakam panchayath