ചെന്നൈ : കരൂര്‍ ദുരന്തത്തില്‍ നിര്‍ണ്ണായക വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകം നടത്തിയ റോഡ് ഷോയ്ക്കിടെ 41 പേര്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സുതാര്യമായ അന്വേഷണം ഉറപ്പാക്കാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ മേല്‍നോട്ടത്തില്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷണത്തിന്റെ മേല്‍നോട്ട സമിതിയില്‍ ജസ്റ്റിസ് അജയ് റസ്തോഗിക്ക് പുറമെ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരും ഉണ്ടാകും. ഈ ഉത്തരവ് ഡി.എം.കെ. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Karoorincidentcbi