ഇരിട്ടി : തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി യുഡിഎഫ് നടുവനാട് വാർഡ് കൺവെൻഷൻ നടത്തി.നടുവനാട് ചാളക്കണ്ടിയിൽ വെച്ച് ചേർന്ന യുഡിഎഫ് നടുവനാട് വാർഡ് കൺവെൻഷൻ കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടരി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നടുവനാട് ശാഖ പ്രസിഡണ്ട് അശ്റഫ് . കെ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കെ.പ്രകാശൻ , മുഹമ്മദ് മാമൂഞ്ഞി, കെ.വി. രാമചന്ദ്രൻ, പി.വി.മോഹനൻ, കെ.വി. പവിത്രൻ, കെ.കെ. ജലീൽ, കെ. സുമേഷ്കുമാർ, പി.വി. നിധിൻ എന്നിവർ പ്രസംഗിച്ചു.
Wardconvention