സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു

സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു
Oct 13, 2025 01:50 PM | By Remya Raveendran

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തും പുറക്കാടി ദേവസ്വവും, തണൽ, കിംസ് ഹെൽത്ത് സി.എസ്.ആർ , കൃഷിഭവൻ, എം എൻ ആർ ഇ ജി എ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുഗതകുമാരി “സ്മൃതിവനം” വൃക്ഷത്തൈ നടീൽ പദ്ധതി കവിയും സാഹിത്യ നിരൂപകനുമായ  കൽപ്പറ്റ നാരായണൻ ആദ്യവൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.സുഗതകുമാരി ടീച്ചറിനെ ഓർമ്മിക്കാനായി ഒരുക്കുന്ന സ്മൃതി വനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ടീച്ചറുടെ ഓർമ്മ നിലനിർത്തുന്ന വലിയ മരങ്ങളായി ഇവ വളരട്ടെയെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ഭൂമിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും ഏറ്റവും മികച്ച കൃതികളെഴുതിയ ടീച്ചറിനെ കുറിച്ചും അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും മാഷ് ഓർമ്മിപ്പിച്ചു.പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതു തിരിച്ചു പിടിക്കാനായി ഇതു പോലുള്ള പദ്ധതികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  പുറക്കാടി പൂമാല പരദേവതാ ക്ഷേത്രപരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ വിവിധ സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. തണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.ജയകുമാർ യോഗത്തിന് സ്വാഗതം പറഞ്ഞു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . കെ. ഇ. വിനയൻ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പ്രകൃതിയെയും പരിസ്ഥിതി വിദ്യാഭ്യാസത്തെയും ജീവിതത്തോട് ചേർത്ത സുഗതകുമാരി ടീച്ചർക്കുള്ള ജീവനുള്ള സ്മാരകമാണ് ഈ പദ്ധതി.പുറക്കാടി ദേവസ്വം നൽകിയ 3 ഏക്കർ ഭൂമിയിലാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കുന്നത്.ക്ഷേത്രത്തിലേക്കുള്ള പൂജാ പുഷ്പങ്ങൾക്കായുള്ള കൃഷിയും പദ്ധതിയുടെ ഭാഗമായി ഇവിടെ ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനുള്ള കാർബൺ ന്യൂട്രൽ മീനങ്ങാടി പദ്ധതിക്ക് മുതൽക്കൂട്ടായി മികച്ച ഒരു കാർബൺ സിങ്കായി സ്‌മൃതിവനം വളരും.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന “സ്മൃതിപഥം” എന്ന പ്രത്യേക പരിപാടിയിൽ . എം. ഗംഗാധരൻ, . ജോയ് പാലക്കമൂല, . സുമി മീനങ്ങാടി, . രാജൻ കെ. ആചാരി എന്നിവർ പങ്കെടുക്കുകയും, സ്കൂൾ കുട്ടികൾ സുഗതകുമാരി ടീച്ചറുടെ കവിതകൾ ആലപിക്കുകയും ചെയ്തു.

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ  ബേബി വർഗ്ഗീസ്,  ഉഷ രാജേന്ദ്രൻ,പുറക്കാടി ദേവസ്വം ട്രസ്റ്റി  കുപ്പത്തോട് രാജശേഖരൻ നായർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ, പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ  നാരായണൻ നമ്പൂതിരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ . ജ്യോതി സി. ജോർജ് യോഗത്തിൽ പങ്കെടുത്തു. മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് വോളണ്ടിയർസും എൻ എ. യു. പി. എസ് സ്കൂളിലെ വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡണ്ട് . മനോജ് ചന്ദനക്കാവ് പരിപാടിക്ക് നന്ദിയർപ്പിച്ച് സംസാരിച്ചു.

Sugathakumari

Next TV

Related Stories
സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ പഞ്ചായത്ത്

Oct 13, 2025 09:59 PM

സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ പഞ്ചായത്ത്

സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ...

Read More >>
സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ പഞ്ചായത്ത്

Oct 13, 2025 08:10 PM

സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ പഞ്ചായത്ത്

സ്ഥലം മാറ്റം ലഭിച്ച കൃഷിഭവൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് യാത്രാമംഗളങ്ങൾ നേർന്ന് കേളകം ഗ്രാമ...

Read More >>
ശബരിമല സ്വർണമോഷണം; റാന്നി കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

Oct 13, 2025 05:12 PM

ശബരിമല സ്വർണമോഷണം; റാന്നി കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

ശബരിമല സ്വർണമോഷണം; റാന്നി കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് ക്രൈം...

Read More >>
കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2025 03:20 PM

കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
യുഡിഎഫ് നടുവനാട് വാർഡ് കൺവെൻഷൻ നടത്തി

Oct 13, 2025 02:45 PM

യുഡിഎഫ് നടുവനാട് വാർഡ് കൺവെൻഷൻ നടത്തി

യുഡിഎഫ് നടുവനാട് വാർഡ് കൺവെൻഷൻ...

Read More >>
മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

Oct 13, 2025 02:42 PM

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall