ഉളിക്കൽ : ഇരിക്കൂർ ഉപജില്ല കായികമേളയിലും അക്വാറ്റിക് ചാമ്പ്യൻഷിപ്പിലും ഓവറോൾ കിരീടം നേടിയ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറിസ്കൂളിൽ വിജോത്സവം സംഘടിപ്പിച്ചു. കായികമേളയിൽ 267. 5 പോയിന്റോടെയാണ് മണിക്കടവ് ജേതാക്കൾ ആയത്. ഉപജില്ല നീന്തൽ ചാമ്പ്യൻഷിപ്പിൽ 136 പോയിന്റ് നേടി.
വിജിയോത്സവ പരിപാടി സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു . കായിക അധ്യാപകനായ പി.ജെ. ടോമി, ടീം മാനേജർ മാരായ ജോഷി തോമസ്, സിബി ജോസഫ് വ്യക്തിഗത ചാമ്പ്യന്മാരായ എം.എസ്. നിവേദ്യ , റോസ് മരിയ ജോണിക്കുട്ടി, ഡെസ്‌നാ ഡെന്നിസ്, ഹെൻട്രി സിബി, എസ്. അഡോൺ ടോം , എറിക്ക് ജോസ് ടോമി എന്നിവരെ ആദരിച്ചു. ഫാ.ർ ജോസ്ബിൻ ഈറ്റക്കൽ, പ്രിൻസിപ്പാൾ ഷാജി വർഗീസ്, പ്രധാന അധ്യാപകൻ പി.എം. നീലകണ്ഠൻ,ആന്റോ തോമസ്, പൗളിൻ വർക്കി ജിബി ജോസഫ്, വിനിൽ സി മാത്യു എന്നിവർ പ്രസംഗിച്ചു .

Iritty