ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് തുടര്‍ന്ന് പഠിക്കാന്‍ ആശ; ഹൈക്കോടതി ഇടപെട്ടു; അഡ്മിഷന്‍ നേടിക്കൊടുത്തു, ഫീസും അടച്ചു

ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് തുടര്‍ന്ന് പഠിക്കാന്‍ ആശ; ഹൈക്കോടതി ഇടപെട്ടു; അഡ്മിഷന്‍ നേടിക്കൊടുത്തു, ഫീസും അടച്ചു
Oct 20, 2025 03:21 PM | By Remya Raveendran

ആലുവ :   ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് പഠനത്തിന് അവസമൊരുക്കി കേരള ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. നമ്മള്‍ അവരെ പരിഷ്‌കരിക്കുന്നതാണ് പുതിയ രീതിയെന്നും കോടതി ചൂണ്ടികാണിച്ചു.

നിയമത്തിന് അപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ കൂടി ചേര്‍ത്തുപിടിക്കുന്ന നീതിപീഠമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരള ഹൈകോടതിയില്‍ കണ്ടത്. അമിത ലഹരി ഉപയോഗത്തിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന യുവാവ് ലഹരി കേസില്‍ വീണ്ടും പ്രതിയാകുന്നു. പിന്നാലെ ചികിത്സ മുടങ്ങിയത് ചൂണ്ടികാണിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ഹൈകോടതി ഇടപ്പെട്ട് യുവാവിനെ സര്‍ക്കാര്‍ ഡി – അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ഇടയില്‍ യുവാവിനോട് കോടതി സംസാരിച്ച ഘട്ടത്തില്‍ ഐടിഐയില്‍ പഠിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു.

ഇതോടെ ആലുവയില്‍ പഠിക്കാന്‍ അവസരം ഒരുങ്ങി. എന്നാല്‍ പ്രേവശനത്തിനുള്ള ദിവസം കഴിഞ്ഞതിനാല്‍ വീണ്ടും ആശയക്കുഴപ്പങ്ങളുണ്ടായി. വീണ്ടും കോടതി ഇടപെട്ടു. കോടതി പറഞ്ഞത് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഐഐടിക്ക് നിര്‍ദേശം നല്‍കി. പഠനത്തിനുള്ള 91000, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി കൈമാറി. ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് എത്തിയ നിമിഷം. ലഹരിയ്ക്ക് അടിമയായ വരെ തിരിച്ചുകൊണ്ടുവരാന്‍ സിസ്റ്റം അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞവസാനിച്ചു.

Keralahicourt

Next TV

Related Stories
ആറളം ഫാം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി

Oct 20, 2025 05:51 PM

ആറളം ഫാം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി

ആറളം ഫാം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രിയിലെ മെഷീനുകൾ തകരാറിൽ; ദുരിതത്തിലായി ഡയാലിസിസ് രോഗികൾ

Oct 20, 2025 05:19 PM

പേരാവൂർ താലൂക്ക് ആശുപത്രിയിലെ മെഷീനുകൾ തകരാറിൽ; ദുരിതത്തിലായി ഡയാലിസിസ് രോഗികൾ

പേരാവൂർ താലൂക്ക് ആശുപത്രിയിലെ മെഷീനുകൾ തകരാറിൽ; ദുരിതത്തിലായി ഡയാലിസിസ്...

Read More >>
ബ്ലോക്കുകളുടെ നാടാണോ തൃശൂർ”; ഗതാഗതക്കുരുക്കിനെപ്പറ്റി മന്ത്രിയോട് പരാതി പറഞ്ഞ് ഉർവശി

Oct 20, 2025 04:52 PM

ബ്ലോക്കുകളുടെ നാടാണോ തൃശൂർ”; ഗതാഗതക്കുരുക്കിനെപ്പറ്റി മന്ത്രിയോട് പരാതി പറഞ്ഞ് ഉർവശി

ബ്ലോക്കുകളുടെ നാടാണോ തൃശൂർ”; ഗതാഗതക്കുരുക്കിനെപ്പറ്റി മന്ത്രിയോട് പരാതി പറഞ്ഞ്...

Read More >>
കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

Oct 20, 2025 03:38 PM

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടി പ്രതിയെ...

Read More >>
ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

Oct 20, 2025 03:06 PM

ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍...

Read More >>
നരയംപാറ യൂണിറ്റി റോഡ് ഉദ്ഘാടനം ചെയ്തു

Oct 20, 2025 02:55 PM

നരയംപാറ യൂണിറ്റി റോഡ് ഉദ്ഘാടനം ചെയ്തു

നരയംപാറ യൂണിറ്റി റോഡ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall