പേരാവൂർ: പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചിലവഴിച് നിർമ്മിച്ച പുതുശ്ശേരി ചങ്ങലമുക്ക്-തവിടൂർകുന്ന് റോഡിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രമാവധി സംസാരിച്ചു.കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ടോമി കോയിത്തടത്തിൽ സ്വാഗതവും, ടോമി താഴത്തുവടക്കേൽ നന്ദിയും പറഞ്ഞു. ബെന്നി തോമസ്, തോമസ് വർഗീസ്, റയീസ് കണിയാറക്കൽ, ആൽബിൻ പുതുശ്ശേരി, ബിജു കാരിമാക്കിയിൽ എന്നിവർ പങ്കെടുത്തു.
Peravoor