കണ്ണൂർ :കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന 'വിരമിക്കല്‍ ആനുകൂല്യം അനുവദിക്കുന്ന പദ്ധതി' പ്രകാരം നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി / അനുബന്ധ മത്സ്യത്തൊഴിലാളി പെന്‍ഷണര്‍മാരില്‍ നിന്നും ക്ഷേമനിധി തുക ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ക്ഷേമനിധി പാസ്സ് ബുക്ക് (വിഹിതം അടച്ച പേജ് ഉള്‍പ്പെടെ), പെന്‍ഷന്‍ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ഒക്ടോബർ 30 നകം എത്തിക്കണം. ഫോൺ : 0497-2734587
Applynow