ഉളിക്കല്‍: ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കലാകാരന്‍മാര്‍ക്ക് വാദ്യോപകരണങ്ങള്‍ കൈമാറി . അംബേദ്കര്‍ നഗറിലെ സേനാപതി ക്ലബ്ബിലെ 30 കലാകാര്‍മാര്‍ക്കും കൊരേങ്ങ ഉന്നതിയിലെ നീലാംബരി വാദ്യക്ലബ്ബിലെ അംഗങ്ങള്‍ക്കുമാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
അഞ്ച് ലക്ഷം രൂപ അടങ്കലുള്ള ഈ പദ്ധതി ഉന്നതിയിലെ കലാകാരന്മാരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. വാദ്യോപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, അഷറഫ് പാലശ്ശേരി, ഇന്ദിര പുരുഷോത്തമൻ പഞ്ചായത്ത് അംഗങ്ങളെയാ മാരായ ടോമി ജോസഫ്, രതിഭായി ഗോവിന്ദൻ, സുജ ആഷി തുടങ്ങിയവർ , അസി. സെക്രട്ടറി വി.സി. മുകുന്ദൻഎന്നിവർ പ്രസംഗിച്ചു .
Ulikkal

.jpeg)


.jpeg)


.jpeg)

.jpeg)



.jpeg)





















