ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് ടി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു .ഉളിക്കൽ പട്ടിക ജാതി പട്ടിക വർഗ്ഗ സാംസ്കാരിക നിലയത്തിൽവെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, അഷറഫ് പാലശ്ശേരി, ഇന്ദിര പുരുഷോത്തമൻ,പഞ്ചായത്ത് അംഗങ്ങളായ ടോമി ജോസഫ്, ആയിഷ ഇബ്രഹിം, രാമകൃഷ്ണൻ കോയാടൻ, സരുൺ തോമസ് , ഊരുമൂപ്പൻമാരായ നാരായണൻ പള്ളത്ത്,കുഞ്ഞിരാമൻ കൈമ , അസി.സെക്രട്ടറി വി.സി. മുകുന്ദൻ പ്രോമോട്ടർ സൗമ്യ എന്നിവർ പ്രസംഗിച്ചു .
Ulikkal

.jpeg)


.jpeg)


.jpeg)

.jpeg)



.jpeg)





















