തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടുതൽ ഇടങ്ങളിൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം. ശബരിമലയിൽ ഉൾപ്പെടെ വൈകാതെ തെളിവെടുപ്പ് നടത്തിയേക്കും. ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ഉടൻ തന്നെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ബംഗളൂരുവിലും ചെന്നൈയിലും എസ് ഐ ടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണ്ണവും സംഘം പിടിച്ചെടുത്തിരുന്നു.
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് രേഖകൾ പോറ്റിയുടെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് എസ്ഐടി പിടികൂടിയിരുന്നു. ഇതോടെ പോറ്റിയുടെ ഭൂമിയിടപാടുകളിലും സാമ്പത്തിക ഇടപാടുകളിലും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
Thiruvanaththapuram

.jpeg)
.jpeg)


.jpeg)


.jpeg)

.jpeg)



.jpeg)





















