മാട്ടൂൽ: ദേശീയ ആയുഷ് മിഷൻ മുഖേന മാട്ടൂൽ ഗവ. ആയുർവേദ ആശുപത്രിക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ കീഴിൽ 22 ഇടങ്ങളിൽ പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെയും 42 ഇടങ്ങളിൽ പുതിയ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെയും ഉൾപ്പടെ 74 നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഓൺലൈനായി മന്ത്രി നിർവഹിച്ചത്.
മാട്ടൂൽ ഗവ. ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ എം വിജിൻ എം എൽ എ അധ്യക്ഷനായി. ശിലാഫലകം എം എൽ എ അനാച്ഛാദനം ചെയ്തു.ദേശീയ ആയുഷ് മിഷൻ സംസ്ഥാന വാർഷിക പദ്ധതി പ്രകാരം ഒരു കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. 2238 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വെയ്റ്റിംഗ് ഏരിയ, കൺസൾട്ടിംഗ് റൂം, പഞ്ചകർമ റൂം, വാർഡ്, ടോയ്ലറ്റ്, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷി സൗഹൃദ പ്രവേശന കവാടം എന്നിവയും ഒന്നാം നിലയിൽ പേ വാർഡ്, പഞ്ചകർമ റൂം, വാർഡ്, ടോയ്ലറ്റ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവ ഉൾപ്പെടുന്നു.
മാട്ടൂൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ, സ്ഥിരം സമിതി അംഗങ്ങളായ സി സൈനബ, ഇന്ദിര ജോസഫ്, സ്ഥിരം സമിതി അധ്യക്ഷൻ സി അശോകൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി പി കെ അബ്ദുൾ സലാം, പഞ്ചായത്തംഗങ്ങളായ ടി ജയൻ, വി ലിജിന, പഞ്ചായത്ത് സെക്രട്ടറി എം പ്രദീപൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ വി ഉത്തമൻ, പി വി പ്രദീപൻ, നാഷണൽ ആയുഷ് മിഷൻ ഡിപി എം ഡോ. കെ സി അജിത് കുമാർ, എച്ച്എംസി അംഗം എം പി സഫീർ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ കെ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.
Veenajeorge

.jpeg)
.jpeg)


.jpeg)


.jpeg)

.jpeg)



.jpeg)





















