കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തും

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തും
Oct 27, 2025 12:32 PM | By sukanya

ചെന്നൈ: തമിഴക വെട്രി കഴകം കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തും. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദർശിക്കുന്നത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മഹാബലിപുരത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി.കുടുംബങ്ങള്‍ക്കായി 50 മുറികള്‍ റിസോര്‍ട്ടില്‍ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ 20 കുടുംബങ്ങൾ മാത്രമാണ് വിജയിനെ കാണാന്‍ സമ്മതം അറിയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ബാക്കിയുള്ള 21 കുടുംബങ്ങൾ വിമുഖത കാണിച്ചെന്നും വിജയിനെ കാണാന്‍ ചെന്നൈയിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുന്നതിന്‍റെ യുക്തിയെന്താണെന്ന് ചിലര്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉൾപ്പെടും.41 കുടുംബങ്ങളിൽ 39 കുടുംബങ്ങൾക്ക് ടിവികെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ട്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു . അന്വേഷണത്തിന്‍റെ ഭാഗമായി കരൂരിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.

Karoor

Next TV

Related Stories
ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി

Oct 27, 2025 03:24 PM

ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി

ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ലീഗ് സാഹോദര്യ സംഗമം...

Read More >>
ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച് തകർന്നു

Oct 27, 2025 03:17 PM

ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച് തകർന്നു

ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച്...

Read More >>
എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ സുധാകരൻ

Oct 27, 2025 02:49 PM

എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ സുധാകരൻ

എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ...

Read More >>
ആറളം ഗ്രാമപഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; യു ഡി എഫ് പഞ്ചായത്ത് ഓഫിസിലേക്ക്  മാർച്ച് നടത്തി

Oct 27, 2025 02:39 PM

ആറളം ഗ്രാമപഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; യു ഡി എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി

ആറളം ഗ്രാമപഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; യു ഡി എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്...

Read More >>
എ ടി ഉമ്മർ അനുസ്മരണവും സംഗീത സദസും നടന്നു

Oct 27, 2025 02:21 PM

എ ടി ഉമ്മർ അനുസ്മരണവും സംഗീത സദസും നടന്നു

എ ടി ഉമ്മർ അനുസ്മരണവും സംഗീത സദസും...

Read More >>
നാലരപതിറ്റാണ്ടിന് ശേഷം ആന്തൂരില്‍ കോണ്‍ഗ്രസിന് ഓഫീസ്; ഉദ്ഘാടനം ചെയ്ത് ഡിസിസി അദ്ധ്യക്ഷന്‍

Oct 27, 2025 02:13 PM

നാലരപതിറ്റാണ്ടിന് ശേഷം ആന്തൂരില്‍ കോണ്‍ഗ്രസിന് ഓഫീസ്; ഉദ്ഘാടനം ചെയ്ത് ഡിസിസി അദ്ധ്യക്ഷന്‍

നാലരപതിറ്റാണ്ടിന് ശേഷം ആന്തൂരില്‍ കോണ്‍ഗ്രസിന് ഓഫീസ്; ഉദ്ഘാടനം ചെയ്ത് ഡിസിസി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall