ആറളം ഗ്രാമപഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; യു ഡി എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി

ആറളം ഗ്രാമപഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; യു ഡി എഫ് പഞ്ചായത്ത് ഓഫിസിലേക്ക്  മാർച്ച് നടത്തി
Oct 27, 2025 02:39 PM | By Remya Raveendran

ഇരിട്ടി :  പഞ്ചായത്ത് തെരഞ്ഞെടുപ്പിൻറെ ഭാഗമായി ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആറളം പഞ്ചായത്തിൽ അതീവ ഗുരുതരമായ ക്രമക്കേടുകളും നിയമ ലംഘനങ്ങളും നടത്തിയിട്ടുള്ളതായി യു ഡി എഫ് ആരോപിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി . മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. തോമസ്‌ തയ്യിൽ അധ്യക്ഷത വഹിച്ചു. ഭരണകക്ഷിക്ക് അനുകൂലമായി പല വാർഡിൽ നിന്നും കൂട്ടത്തോടെ വോട്ടുകൾ മാറ്റി അതിർത്തിക്ക് പുറത്തുനിന്നുള്ള വാർഡുകളിലേക്ക് കൂട്ടി ചേർത്തിരിക്കുകയാണ്. പല വാർഡുകളിൽ നിന്നും യു ഡി എഫ് വോട്ടർമാരെ കൂട്ടത്തോടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുമാണ് ക്രമക്കേട് നടത്തിയിരിക്കുന്നത് . ഇടവേലി വാർഡിൻറെ പരിധിയിൽ സ്ഥിരതാമസക്കാരായ 96 യു ഡി എഫ് വോട്ടർമാരെ പട്ടികയിൽനിന്നും ഒഴിവാക്കി ഇതേ വാർഡിൻറെ അതിർത്തിക്ക് പുറത്തുള്ള മറ്റ് വാർഡുകളിൽ നിന്നുമായി 43 എൽ ഡി എഫ് വോട്ടർമാരെ അനധികൃതമായി കൂട്ടിച്ചേർത്തിരിക്കുന്നു. സമാനമായി അമ്പലക്കണ്ടി വാർഡിലെ 52 വോട്ടർമാരെ പട്ടികയിൽ നിന്നും മാറ്റി വെളിയിൽനിന്നുള്ള 10 വോട്ടർമാരെ കൂട്ടിച്ചേർത്തിരിക്കുന്നു. ആക്കെ 988 വോട്ടർമാരുള്ള വിയറ്റനാം വാർഡിൻറെ പരിധിക്കുള്ളിൽ നിന്നും 159 യു ഡി എഫ് വോട്ടർമാരെ 1780 വോട്ടർമാരുള്ള ചതിരൂർ വാർഡിലേക്ക് മാറ്റിയിരിക്കുന്നു. എടൂർ ഒന്നാം വാർഡിൽ നിന്നും സി എം സി കോൺവെൻറിലെ 22 സിസ്റ്റേഴ്സിൻറെ വോട്ടുകൾ അന്യായമായി നീക്കം ചെയ്തതായും യു ഡി എഫ് ആരോപിക്കുന്നു .

മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു കെ. വേലായുധൻ ,വി.ടി.തോമസ് ,ജയ്സൺ കാരക്കാട് ,മാമു ഹാജി, കെ വി ബഷീർ, സാജു യോമസ് ,ജോഷി പാലമറ്റം,ജിമ്മി അന്തീനാട്ട് ,രജിത മാവില, ലില്ലി മുരിയം കരി ,അമൽ മാത്യു, കെ എം പീറ്റർ, കെ എൻ സോമൻ ,ശോഭ വി , ടി .റസാക്ക് ,സഹീർ മാസ്റ്റർ, ജെയ്സൻ വേബേനി തുടങ്ങിയവർ പ്രസംഗിച്ചു.

Aaralampanchayath

Next TV

Related Stories
മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

Oct 27, 2025 05:05 PM

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ...

Read More >>
പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

Oct 27, 2025 04:29 PM

പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ്...

Read More >>
കുറവിലങ്ങാട് ബസ് അപകടത്തിൽ മരിച്ച മണത്തണ സ്വദേശിനി സിന്ധു പ്രബീഷിന്റെ സംസ്ക്കാരം നാളെ

Oct 27, 2025 04:08 PM

കുറവിലങ്ങാട് ബസ് അപകടത്തിൽ മരിച്ച മണത്തണ സ്വദേശിനി സിന്ധു പ്രബീഷിന്റെ സംസ്ക്കാരം നാളെ

കുറവിലങ്ങാട് ബസ് അപകടത്തിൽ മരിച്ച മണത്തണ സ്വദേശിനി സിന്ധു പ്രബീഷിന്റെ സംസ്ക്കാരം...

Read More >>
ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി

Oct 27, 2025 03:24 PM

ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി

ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ലീഗ് സാഹോദര്യ സംഗമം...

Read More >>
ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച് തകർന്നു

Oct 27, 2025 03:17 PM

ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച് തകർന്നു

ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച്...

Read More >>
എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ സുധാകരൻ

Oct 27, 2025 02:49 PM

എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ സുധാകരൻ

എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall